a world of my own » ആണവക്കരാര്‍

ഫോണ്‍ കോള്‍
1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

“ഹലോ…”

“ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

“എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

“ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

“എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്”

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു

കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..

….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

“ഹലോ”

“ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

“ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?”

“ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു”

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

“ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം”

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts:

കൊലച്ചോറ് [11:55 AM]

Stinking Issues with Trivandrum Bloggers List

ചെറ്റ വിവാദം – എന്റെ പക്ഷം

ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്

3nxyw24bpf

ആണവക്കരാറിനെ കുറിച്ചൊരു ലഘുലേഖ
ഒപ്പിട്ടു കഴിഞ്ഞു ഇനിയെല്ലാം തീര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ ആ കൂട്ടത്തില്‍ പെടുന്നില്ല. ആണവക്കരാറില്‍ നിന്ന് രക്ഷപെടുവാന്‍ ഒരു കുഞ്ഞു അണുബോംബ് പൊട്ടിച്ചു നോക്കിയാല്‍ മതി.

ആണവക്കരാറിനെ പറ്റി പല ലേഖനങ്ങള്‍ വന്ന് കഴിഞ്ഞു. ഒരെണ്ണം ഞാനുമെഴുതി. എന്നാല്‍ സാധാരണക്കാരന്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലുള്ള വളരെ ലഘുവായിട്ടുള്ള ഭാഷയില്‍ എഴുതുവാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ആണവക്കരാറിനെ കുറിച്ചുള്ളൊരു ലഘുലേഖ രണ്ട്-മൂന്നാഴ്ച മുമ്പ് യുക്തിവാദി (ബലിതവിചാരം) ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും “ചോദിച്ചു വാങ്ങിക്കുകയുണ്ടായി”. അതു ഞാനങ്ങ് കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് ഡിജിറ്റലാക്കി (ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ കോപ്പിറൈറ്റ് ലംഘനാരോപണവുമായി വരുമോ എന്നറിയില്ല, ആവസ്യത്തിന് ക്രെഡിറ്റുകള്‍ കൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്). ആണവക്കരാറിന്റെ ദൂഷ്യങ്ങളെ പറ്റി മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ഉറപ്പായിട്ടും വായിച്ചിരിക്കേണ്ടതാണിത്. അക്ഷരാഭ്യാസമുള്ള ഏത് സാധാരണക്കാരനും ബുദ്ധിമുട്ടില്ലാതെ വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു ലേഖനമാണിത്.

അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ, എല്ലാം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇന്നലെ ദീപികയില്‍ കണ്ട ഒരു പോള്‍ “ആണവക്കരാര്‍ കോണ്ഗ്രസ്സിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോ?” എന്നായിരുന്നു. ഞാന്‍ വോട്ട് ചെയ്തപ്പോള്‍, സഹായിക്കും എന്ന് പറഞ്ഞവരുടെ ഒന്നോ രണ്ടോ വോട്ട് പിന്നിലായിരുന്നു സഹായിക്കില്ല എന്ന് പറഞ്ഞവരുടെ എണ്ണം. ദീപിക സൈറ്റിലെ ആ ഒരു റിസല്‍റ്റ് തന്നെ എനിക്ക് പ്രചോദനമാണ്. ആണവക്കരാറിനെതിരെ ഞാന്‍ പൊരുതും, അതേത് തലം വരെ പോവുകയാണെങ്കിലും.

എന്റെ കഴിഞ്ഞ പോസ്റ്റില് (കഴിഞ്ഞ പോസ്റ്റിനെ അഗ്രഗേറ്റര്‍ ചതിച്ചു. ഇതിന്റെ കാര്യം എന്താകുമെന്നറിയില്ല) ചിത്രകാരന്‍ അഭിപ്രായപ്പെട്ട പോലെ,

“സുഹൃത്തേ,

34 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യക്കെതിരെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ ഉപരോധം (?) അങ്ങു നീങ്ങികിട്ടട്ടെ. ഇനി അടിമത്തമായാലും കുഴപ്പമില്ല. 200 കൊല്ലം ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഇന്ത്യ നന്നാവുകയേ ചെയ്തിട്ടുള്ളു. നമ്മള്‍ അത്ര ബുദ്ധിയില്ലാത്തവരായാലേ ഇനി അമേരിക്കപോലൊരു രാജ്യത്തിന് നമ്മേ വിധേയരാക്കാന്‍ കഴിയു.

തുമ്മിയാല്‍ തെറിക്കുന്ന സ്വതന്ത്ര്യമാണെങ്കില്‍ ചുമ്മ തെറിച്ചു പോട്ടെ !  ”

ഇന്ത്യാക്കാര്‍ അത്ര മന്ദബുദ്ധികളല്ല. അടിമത്തം നീങ്ങിക്കിട്ടുവാന്‍ ഒരു ഇരുന്നൂറ് വര്‍ഷം കാത്തിരിക്കാനോ, മറ്റൊരു ഗാന്ധിയും, ഭഗത് സിങ്ങും ജനിക്കുവാനോ അവര്‍ കാത്തിരിക്കില്ല. കുനിഞ്ഞ് നിന്ന് അമേരിക്കന് സായ്പിന്റെ ബൂട്ട് നക്കി പോളീഷ് ചെയ്യാനും, വിധേയനെ പോലെ ഭാര്യമാരില്‍ മുതലാളിയുടെ സെന്റിന്റെ മണക്കാനുമൊന്നും ആത്മാഭിനാമുള്ള ഇന്ത്യാക്കാരനിനി തയ്യാറാകില്ല. ഇന്ത്യക്കെതിരെ ഉള്ള ശാസ്ത്ര സാങ്കേതിക ഉപരോധമാണ് സ്വന്തം ബ്രീഡര്‍ റിയാക്ടറുകള്‍ ഉള്‍പടെയുള്ളവ വികസിപ്പിച്ചെടുക്കുവാന്‍ ഇന്ത്യക്ക് ചങ്കൂറ്റം നല്‍കിയത്. ഈ കരാര്‍ കൊണ്ട് ഇന്ത്യക്ക് ലഭിക്കുന്നത് അറുപഴഞ്ചന്‍ സാങ്കേതിക വിദ്യ ആയിരിക്കും. അമേരിക്കക്കാരനോ? ഇന്ത്യ കഷ്ടപ്പെട്ട് വികസിപ്പിച്ച ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതിക വിദ്യകള്‍, മറ്റ് നയതന്ത്രാനുകൂല്യങ്ങളും. ആണവക്കരാറിനെ അനുകൂലിച്ച് സംസാരിക്കുന്ന ചിത്രകാരന്‍ തന്നെ അതിനെ എതിര്‍ത്തെഴുതും. ചിത്രകാരന്‍ ദേശസ്നേഹമുണ്ടെന്നെനിക്കറിയാം, അതോടൊപ്പം കുറെയേറെ തെറ്റിധാരണകളും.

അതു പോലെ തന്നെ സരസന്‍ എന്ന ബ്ലോഗ്ഗര്‍ കഴിഞ്ഞ പോസ്റ്റിന് ഇങ്ങനെ പ്രതികരിച്ചു.

“ഫ്രാന്‍സുമായും അതുപോലെ റഷ്യയുമായും ഉള്ള ആണവക്കരാറിനെപ്പറ്റി നിന്റെ അഭിപ്രായം എന്താണു?”

ഒരു പരിചയവുമില്ലാത്ത ആളെ കേറി നീ എന്ന് വിളിക്കാന്‍ സരസന്‍ തിരുവിതാംകൂര്‍ രാജാവൊന്നുമല്ലല്ലോ. നമ്മള്‍ തമ്മിലെന്തെങ്കിലും പരിചയം കാണുമെന്ന് വിശ്വസിക്കുന്നു. ഫ്രാന്‍സുമായും റഷ്യയുമയുള്ള കരാറില്‍ ഇന്ധന പുനഃസംസ്കരണത്തിനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം അമേരിക്ക ജപ്പാനുമായും, കൊറിയയുമായും 123 കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇന്ധന പുനഃസംസകരണാവകാശങ്ങളുണ്ട്. ഇന്ത്യക്കെന്തുകൊണ്ടില്ല എന്ന് ചോദിക്കാന്‍ ചങ്കൂറ്റമുള്ള ഒറ്റ രാഷ്ട്രീയക്കാരനേയും ഞാനിതു വരെ കണ്ടില്ല.

പിന്നെ പുനഃസംസ്കരണാവകാശമുണ്ടെങ്കില്‍ പോലും ഞാന്‍ ആണവോര്‍ജ്ജമെന്ന, അമേരിക്കയും യൂറോപ്പും തഴഞ്ഞ സാങ്കേതിക വിദ്യയെ അനുകൂലിക്കുന്നില്ല… പണ്ടേ തന്നെ (പണ്ടേ എന്ന് പറയുമ്പോള്‍ ഒരു ബൂര്‍ഷ്വാ കുട്ടിപ്പാര്‍ട്ടിയുടെ പാവാടയുമിട്ട് നടന്നിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക്. പാവാട എന്ന് പറയുമ്പോള്‍ മനസ്സിലായിക്കാണുമല്ലോ പാര്‍ട്ടിയേതെന്ന്!).

പരിഷത്തിന്റെ ലഘുലേഖയുടെ ഡിജിറ്റല്‍ പതിപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഈ ഡിജിറ്റല്‍ ലഘുലേഘ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും (ഗ്നു/ലിനക്സ്, ഓപ്പണ്‍ ഓഫീസ് 2.4), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്ത സ്വനലേഖ, സ്വതന്ത്ര UNICODE ഫോണ്ടുകളായ മീര, രഘു മലയാളം മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.

(എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഒരു മെയ്‌ല്‍ അല്ലെങ്കില്‍ കമന്റിട്ടാല്‍ മതി. കോപ്പിറൈറ്റ് ലംഘനമാണെന്ന് അറിയാം. എന്നാലും അത് വായിച്ചപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി.)

ഇത് വരെ ബുലോകത്തില്‍ ആണവക്കരാറിനെ കുറിച്ച് പ്രതികരിച്ച ലേഖനങ്ങള്‍. വായിക്കുക. പ്രതികരിക്കുക.

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍

(2) ആണവ മറിമായങ്ങള്‍

(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം

(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല

(5) ആണവകരാറും അവസരവാദവും

(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?

(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍

(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം

(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍

(13)പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം

(14) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം

(15) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍

(16) വരിയുടയ്ക്കപ്പെട്ടവന്റെ രതിമൂര്‍ച്ഛ

(17) ഭാസ്കരപട്ടേലരും വിധേയനും(രും)

(18) ആണവകരാര്‍ ഇപ്പോഴും കടലാസിലെ പശു തന്നെ

(19) ഒരു കരാറും ഇന്ത്യയുടെ ഭാവിയും

(20) അടിമത്തം വിലക്കു വാങ്ങുന്ന  കാരാറില്‍  ഒപ്പുവെച്ചു

(21) കറുത്ത ശനി

(22) ആണവകരാറിന്റെ യഥാര്‍ഥ നിറം

ഈ ലേഖനം Creative Commons Attribution-ShareAlike 2.5 അനുമതി പത്ര പ്രകാരം വിതരണം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://creativecommons.org/licenses/by-sa/2.5/in/.

Possibly Related Posts:

കൊലച്ചോറ് [11:55 AM]

Stinking Issues with Trivandrum Bloggers List

ചെറ്റ വിവാദം – എന്റെ പക്ഷം

ഫോണ്‍ കോള്‍

ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്

ഭാസ്കരപട്ടേലരും വിധേയനും(രും)
“എന്താടീ നിനക്ക് മുതലാളീടെ സെന്റിന്റെ മണം” . വിധേയന്‍ എന്ന സിനിമയില്‍ ഗോപകുമാര്‍ അഭിനയിച്ച കഥാപാത്രം പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ലാതെ ഭാര്യയോട് ചോദിച്ചു.

“ഇന്ത്യാക്കാര്‍ നിങ്ങളെ സ്നേഹിക്കുന്നു, ബുഷ്”

നമ്മുടെ രാജ്യത്തെ ഇദ്ദേഹം പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ലാതെ അമേരിയ്ക്കന്‍ സായ്പിന്റെ കാല്‍ക്കീഴില്‍ കാഴ്ച വെച്ചിരിക്കുന്നു….

നട്ടെല്ലും രാജ്യസ്നേഹവുമുള്ളവര്‍ക്ക് ഇനിയും സമയമുണ്ട്…. ഭാസ്കര പട്ടേലരുടെ മുന്നില്‍ വിനീതവിധേയനായി നില്‍ക്കേണ്ട കാര്യമുണ്ടോ ഇന്ത്യന്‍ ജനതയ്ക്ക്? പട്ടേലരുടെ മുന്നില്‍ അഭിമാനം പണയപ്പെടുത്തേണ്ട കാര്യമുണ്ടോ ഭാരതീയര്‍ക്ക്?

സ്വയം ചോദിച്ച് ഉത്തരം കണ്ടു പിടിക്കൂ, പ്രവര്‍ത്തിക്കൂ….

എത്തിക്കൂ ഈ സന്ദേശം ഏവര്‍ക്കും. രക്ഷിക്കൂ ഇന്ത്യന്‍ ജനതയെ, ഈ സംസ്കാരത്തെ… ഭാസ്കര പട്ടേലര്‍മാരെ തൂത്തെറിയുക…..

കൂടുതല്‍ വായനയ്ക്ക്

(1) അടിമത്തം വിലക്കു വാങ്ങുന്ന  കാരാറില്‍  ഒപ്പുവെച്ചു

(2) കറുത്ത ശനി

(3) ആണവകരാറിന്റെ യഥാര്‍ഥ നിറം

(4)  പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം

ചിത്രങ്ങളുടെ നിയമപരമായ പകര്‍പ്പവകാശം അതത് ഉടമസ്ഥര്‍ക്ക്. ഈ ബ്ലോഗ്ഗ് വിതരണം ചെയ്തിരിക്കുന്ന Creative Commons അനുമതിപത്രം ഈ ചിത്രങ്ങള്‍ക്ക് ബാധകമല്ല. Courtesy to Adoor Gopalakrishnan for the screenshot from the movie Vidheyan (1993) and to daylife.com fot the Bush-Manmohan photograph.

(പഴയ പോസ്റ്റ് വായിക്കാത്തവര്‍ അതും വായിക്കണമെന്ന് അപേക്ഷിക്കുന്നു. അതിന് ആണവക്കരാറുമായി പുലബന്ധം പോലും ഇല്ല)

ഈ ലേഖനം Creative Commons Attribution-ShareAlike 2.5 അനുമതി പത്ര പ്രകാരം വിതരണം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://creativecommons.org/licenses/by-sa/2.5/in/.

Possibly Related Posts:

കൊലച്ചോറ് [11:55 AM]

Stinking Issues with Trivandrum Bloggers List

ചെറ്റ വിവാദം – എന്റെ പക്ഷം

ഫോണ്‍ കോള്‍

ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്

പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം
ആണവക്കരാറിനു് പ്രതികൂലമായും അനുകൂലമായും അനവധി ലേഖനങ്ങള്‍ ഇതിനകം വന്ന് കഴിഞ്ഞു. ഇതിനെ പറ്റി ഒരെണ്ണം എഴുതണം എന്ന് ഞാന്‍ വിചാരിച്ചിട്ട് കുറെ നാളായി. അപ്പോഴാണ് ഇന്ന് വൈകിട്ട് ഇഞ്ചിയുടെ ലേഖനം കണ്ണില്‍പെട്ടത്. ഇന്തോ-അമേരിക്കന്‍ ആണവക്കരാറിനെ അനുകൂലിച്ചു കൊണ്ട്, വളരെയധികം പഠിച്ചെഴുതിയ, വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ലേഖനമാണ് ഇതെന്ന് പറയാം. ഇത്രയും പഠനം നടത്തി, ഇത്രയധികം റെഫറന്‍സുകള്‍ വായിച്ച് എഴുതിയ ഒരു ബ്ലോഗ്ഗ് പോസ്റ്റ് ഈയടുത്തൊന്നും കണ്ടിട്ടില്ല (ഒരു ഡോ. സൂരജോഫിക്കേഷന്‍). എന്നാലും, “ആണവക്കരാര്‍ നല്ലതാണ്, അതിനെ അനുകൂലിച്ചേ പറ്റൂ” എന്നൊരു മുന്‍വിധിയോട് കൂടി എഴുതിയ ഒരു ലേഖനമല്ലേ എന്ന് ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു.

ആണവക്കരാറിനോടു് രാഷ്ട്രീയപരമായും സാങ്കേതികമായും എനിക്ക് എതിര്‍പ്പുണ്ട്. “അപ്പപ്പോള്‍ കാണുന്നവരെ ഔസേപ്പേട്ടാ” എന്ന് വിളിക്കുന്ന ഒരു നയമായിരുന്നു ഇന്ത്യയുടേത്, ആയതിനാല്‍ അത് തുടര്‍ന്ന് പോകുന്നതിനും വലിയ പ്രശ്നമില്ല എന്ന് ഇഞ്ചിയുടെ ലേഖനത്തില്‍ കണ്ടു. ഇതിലെ രാഷ്ട്രീയവശങ്ങളെ കുറിച്ച് ആധികാരികമായി വിലയിരുത്തുവാനുള്ള വിവരമൊന്നും എനിക്കില്ല. എന്നാല്‍ ഹൈഡ് ആക്ട് വായിച്ചുള്ള അറിവ് വെച്ച് പറയുകയാണെങ്കില്‍,

(A) സെക്ഷന്‍ 103 (1) പറയുന്നത് ഇപ്രകാരമാണ് “Oppose the development of a capability to produce nuclear weapons by any non-nuclear weapon state, within or outside of the NPT.” അതായത് ആണവായുധ ശേഷിയില്ലാത്ത ഒരു രാജ്യത്തിനെ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കന്നത് തടയുക എന്ന്. ഇന്ത്യയെ ഒരു ആണവശക്തിയായിട്ട് ഇത് വരെ അമേരിക്ക അംഗീകരിച്ചിട്ടില്ല. അത് അംഗീകരിക്കുവാനും പോകുന്നില്ല. “പരോക്ഷമായി അംഗീകരിക്കും” എന്നൊക്കെ പറയുന്നത് സത്യത്തെ ബലാല്‍സംഗം ചെയ്യലാണ്.

(B) സെക്ഷന്‍ 103 (b) (1) “Achieve, at the earliest possible date, a moratorium on the production of fissile material for nuclear explosive purposes by India, Pakistan, and the People’s Republic of China.” ഹൈഡ് ആക്ട് അമേരിക്കക്കാരെ മാത്രം ബാധിക്കുന്ന അമേരിക്കയുടെ ആഭ്യന്തര നിയമമാണെന്നാണ് ഡോ. മന്‍മോഹന്‍ സിങ്ങും, പ്രണബ് മുഖര്‍ജ്ജിയുമൊക്കെ ആണയിടുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ ആഭ്യന്തര നിയമത്തിന് അമേരിക്കന്‍ jurisdiction-നു് പുറത്തുള്ള ഒരു സ്ഥലത്തെ ജനങ്ങളും ഗവണ്‍മെന്റും എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് പറയുവാനുള്ള അധികാരം ആരാണ് കൊടുത്തത്? അതൊക്കെ സമ്മതിച്ച് കൊടുക്കുവാനും, ഓച്ഛാനിച്ച് നില്‍ക്കുവാനും നാം ജയിപ്പിച്ച് വിട്ട കുറെ രാഷ്ട്രീയക്കാരും. ത്രിവര്‍ണ്ണ പതാക കാണുമ്പോഴും, ലക്ഷയ സിനിമ കാണുമ്പോഴും രോമാഞ്ചം കൊള്ളുന്നതല്ല ദേശാഭിമാനം. ഭരണാവര്‍ഗ്ഗത്തിന്റെ തെറ്റായ തീരുമാനങ്ങളെ, പ്രത്യേകിച്ചും ദേശത്തിന്റെ പരമാധികാരത്തെ തന്നെ പണയപ്പെടുത്തുന്ന പോലുള്ള തീരുമാനങ്ങളെ തിരുത്തുവാനുള്ള ഒരു ശക്തിയായി സംഘടിച്ച് വളരുക എന്നതാണ് ദേശാഭിമാനികളായ ഇന്ത്യാക്കാര്‍ ചെയ്യേണ്ടത്. ഈ കിളവന്‍ രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ അവരെ ഒന്നുമല്ല, നമ്മളെയാണ് ബാധിക്കുവാന്‍ പോകുന്നത്. നിയോ-കൊളോണിയലിസം കൂടി എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

(C) സെക്ഷന്‍ 103 (b) (2) “Achieve, at the earliest possible date, the conclusion and implementation of a treaty banning the production of fissile material for nuclear weapons to which both the United States

and India become parties.” അതായത് അമേരിക്കയുടെ കയ്യിലുള്ള ആണവായുധങ്ങളൊക്കെ അവിടെയിരുന്ന് കൊള്ളട്ടെ. ഇന്ത്യ ഇതിനെ പറ്റിയൊന്നും സ്വപ്നം കൂടി കാണരുത് എന്ന്. സ്വദേശാഭിമാനികളൊക്കെ എവിടെപ്പോയി?

(D) സെക്ഷന്‍ 103 (b) (3) “Secure India’s full and active participation in United States efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass

destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel, and the means to deliver weapons of mass destruction.” ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് നമ്മുടെ നേതാക്കള്‍ പറയുന്നത്. ഇന്ത്യയുടെ വിദേശ നയത്തെ ബാധിച്ചാല്‍ തന്നെ അതൊന്നും പ്രശ്നമില്ല എന്ന് ഇഞ്ചി. ഈ പറഞ്ഞത് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ് ആണവക്കരാര്‍ ഹൈഡ് ആക്ട് വഴി ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ ബാധിക്കുമെന്നത്. അത് ഇഞ്ചി മനസ്സിലാക്കിക്കഴിഞ്ഞു എന്നത് തന്നെ ഒരു വലിയ കാര്യം തന്നെയാണ്.  ഇന്നലെ നെല്‍സണ്‍ മണ്ടേല,ഇന്ന് ഇറാന്‍, നാളെ നേപ്പാള്‍, മറ്റന്നാള്‍ ശ്രീലങ്ക, പിന്നീടൊരിക്കല്‍ ഇത് നമ്മുടെ നേരെ തന്നെ തിരിയും.ആ പഴയ കവിത ഇപ്പോള്‍ വീണ്ടും ഓര്‍മ്മ വരുന്നു. കഴിഞ്ഞ തവണ അത് ഉപയോഗിച്ചതും!!!!

(E) (i) “assessment of whether India is fully and actively participating in United States and international efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability (including the capability to enrich uranium or reprocess nuclear fuel), and the means to deliver weapons of mass

destruction, including a description of the specific measures that India has taken in this regard.”

മൂര്‍ത്തിക്ക് നന്ദി ഈ പോയിന്റ് ചൂണ്ടിക്കാട്ടിയതിനു്

ആണവക്കരാറിന്റെ രാഷ്ട്രീയപരമായ പ്രശ്നങ്ങളെ കുറിച്ചുള്ള എന്റെ അറിവു് ഇത്രത്തോളമേ ഉള്ളു. ഇതിന്റെ അപ്പുറത്തേക്ക് വായിക്കുവാനുള്ള സമയം എനിക്ക് ലഭിച്ചില്ല.

ഇനി ആണവക്കരാറിന്റെ സാങ്കേതികവശങ്ങളിലേക്ക്. ഇഞ്ചി തന്റെ ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞു,

“ഇന്ത്യയുടെ ഹൈ ആഷ് കണ്ടന്റുള്ള (high ash content) കല്‍ക്കരി വഴിയാണ് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഇന്ത്യയുടെ കാര്‍ബണ്‍ ഉദ്വമനം (emission) മാത്രം ലോകത്തിന്റെ അന്തരീക്ഷ സന്തുലിതാവസ്ഥയെ താറുമാറാക്കും.”

ഇന്ത്യയുടെ വൈദ്യുതിയുടെ ഏകദേശം 60-70 ശതമാനത്തോളം കല്‍ക്കരി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഈ കല്‍ക്കരി നാം ഇന്‍ഡോനേഷ്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയുടെ കയ്യില്‍ വളരെയധികം കല്‍ക്കരി reserve ഉണ്ട് (കൃത്യമായി ഓര്‍മ്മയില്ല). എന്നാല്‍ ഇതിന്‍ ചില കുറവുകളുണ്ട്. ഇന്ത്യന്‍ കല്‍ക്കരിയെ സാങ്കേതികമായി പറയുകയാണെങ്കില്‍ “High quality and low grade” കല്‍ക്കരി എന്നാണ് വിശേഷിപ്പിക്കുക. ഇതര കല്‍ക്കരികളെ അപേക്ഷിച്ച് നമ്മുടെ കല്‍ക്കരിയില്‍ സള്‍ഫറിന്റെ അംശം (ഏകദേശം 0.03%) കുറവാണ് (ആയതിനാല്‍ high quality), എന്നാല്‍ ഇഞ്ചി സൂചിപ്പിച്ച പോലെ ചാരം വളരെയധികം (ഏകദേശം 40%) ഉണ്ട്, അതിനാല്‍ കലോറിഫിക്‍ വാല്യു കുറവാണ് (അത് കൊണ്ട് low grade). പക്ഷെ അത് കൊണ്ട് കാര്‍ബണ്‍ എമിഷന്‍സ് കൂടുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.  ചാരാംശം കൂടുതലുള്ളത് കൊണ്ട് ഒരു യൂണിറ്റ് പവര്‍ ഉണ്ടാക്കുവാന്‍ കൂടുതല്‍ കല്‍ക്കരി വേണ്ടി വരുന്നെന്നേ ഉള്ളൂ, പക്ഷെ കത്തുന്ന കാര്‍ബണിന്റെ അളവ് ഒന്നായതിനാല്‍ കാര്‍ബണ്‍ എമിഷന്റെ അളവും അത് തന്നെ ആയിരിക്കും. FBC (Fluid Bed Combustion) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ കല്‍ക്കരിയെ സുഗമമായി ഉപയോഗിക്കാവുന്നതേയുള്ളൂ.

ഇഞ്ചി മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു”ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഒരു രാഷ്ട്രീയ ഗിമ്മിക്കല്ല. ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ ഒരു ദിവസം ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ പോലും വ്യക്തമാവേണ്ടതാണ്. ഇന്ത്യയുടെ ഒരു പട്ടണം പോലും പരിപൂര്‍ണ്ണമായി ഊര്‍ജ്ജപ്രതിസന്ധിയില്‍ നിന്നു വിമുക്തമല്ല. ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട മഹാരാഷ്ട്രയില്‍ പോലും 30% ആണു പീക്ക് ടൈമില്‍ പവര്‍ ഡെഫിസിറ്റ്. എന്നാല്‍ അതേ സമയം ചൈനയിലെ കുഗ്രാമങ്ങളില്‍ പോലും 90% വരെ വൈദ്യുതി ലഭ്യമാണ്.”

ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചി(മുടിച്ച്)ട്ടും ഇപ്പോഴാണോ ബോധോദയം ഉണ്ടായത്? യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ തീരുമാനങ്ങള്‍ എടുത്ത മുന്‍സര്‍ക്കാരുകളെയാണ് ഇതിനു് കുറ്റം‌ പറയേണ്ടത്. മഹരാഷ്ട്രയിലെ വൈദ്യുത മേഖലയില്‍ എന്‍റോണ്‍ എന്ന കുപ്രസിദ്ധ കമ്പനിയെ തൊണ്ണൂറുകളില്‍ കൊണ്ട് വന്നതും ഈ വലത്‌പക്ഷ വിഢികളാണ്‍. അന്ന് അതിനെതിരെ സംസാരിച്ച ജനങ്ങളുടെയോ, ഇടത്‌പക്ഷ സംഘടനകളുടെയോ വാക്കുകള്‍ ചെവിക്കൊള്ളാതെ എടുത്ത നടപടിയുടെ ഫലമാണ് ഇന്ന് മുംബൈ നഗരം‌ അനുഭവിക്കുന്നത്.

ചൈനയില്‍ മാതൃകാപരമായ വൈദ്യുതി നിര്‍മ്മാണ-വിതരണമാണ് നടക്കുന്നത് എന്ന് പറഞ്ഞതും വളരെ നല്ല കാര്യം (ഇഞ്ചി കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നു). ഈ പറഞ്ഞ ചൈനയില്‍ വെറും 2 ശതമാനമാണ് ആണവ വൈദ്യുതി. അവിടെ പ്രധാനമായും താപ വൈദ്യുതിയും ജലവൈദ്യുതിയുമാണ് ഉപയോഗിക്കുന്നത്. ചൈനയില്‍ ആവിഷ്കരിച്ച് വിജയിച്ച മൈക്രോ ഹൈഡല്‍ പവര്‍ പ്ലാന്റുകള്‍ ഇന്ത്യയുടെ ഗ്രാമീണ സാഹചര്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്.

എന്താണ് ഇന്ത്യക്ക് വേണ്ടത്?

(1) Energy Sustainability – “Sustainability is the ability to use the resources in such a way to meet the daily demands without compromising the needs of future generations”. അതായത് നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ക്ക് ഹാനികരമാകാത്ത രീതിയില്‍ വിഭവങ്ങളെ ഉപയോഗിച്ച് ഇന്നിന്റെ ആവശ്യങ്ങളെ നേടുക. വെറും നാല്‍പ്പത് വര്‍ഷത്തേക്കുള്ള ഈ കരാറില്‍, നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?

(2) Energy Security അല്ലെങ്കില്‍ ഊര്‍ജ്ജ സുരക്ഷ – യാതൊരു വിദേശ ശക്തിക്കും അടിപ്പെടാതെ ഇന്ത്യയില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച്, പറ്റുമെങ്കില്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഊര്‍ജ്ജം നിര്‍മ്മിക്കുക. ഇന്ന് നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി നാം ഭിക്ഷ യാചിക്കുന്നത് ഓപെക്കിനോടാണ് അത് നാളെ എന്‍ എസ്സ് ജി-യോടായിരിക്കും. നമ്മുടെ വിദേശ നയം അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയില്ലെങ്കില്‍ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാനുള്ള വകുപ്പൊക്കെ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ആണവക്കരാറിലുണ്ട്. നാം ആണവപ്ലാന്റുകള്‍ നിര്‍മ്മിക്കുവാന്‍ ചിലവാക്കുന്ന ലക്ഷക്കണക്കിനു് കോടി ഡോളറിനെ പറ്റി മാത്രം ഒന്നും പറയുന്നില്ല.

ഞാന്‍ മന്‍മോഹനായിരുന്നുവെങ്കില്‍….. (അല്ലെങ്കില്‍ ആണവക്കരാറില്ലാതെയും ജീവിക്കാമോ?)

(1) ഈ ലക്ഷക്കണക്കിന് കോടി ഡോളര്‍ സോളിഡ് ക്യാഷ് ആയിട്ട് എന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍, അതില്‍ ഒരു ചെറിയേ ഭാഗമെടുത്ത് പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചേനെ. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബസ്സുകള്‍ (വോള്‍വ്വോയും ഗരുഡായുമല്ല) കൂടുതല്‍ വാങ്ങിക്കും, കൂടുതല്‍ റൂട്ടുകള്‍ ദേശസാല്‍ക്കരിക്കും.

(2) ഓര്‍ഡിനറി ബസ്സിലെ ചാര്‍ജ്ജ് സാധാരണ സ്വകാര്യ ബസ്സിനേക്കാള്‍ കുറയ്ക്കുവാന്‍ നടപടികളെടുക്കും. അധികം വരുന്ന ആള്‍ക്കാര്‍ അധിക വരുമാനമാണെന്ന് പറയേണ്ടല്ലോ?

(3) പൊതുഗതാഗത സം‌വിധാനങ്ങള്‍ക്ക് ഇന്ധനത്തില്‍ നികുതിയിളവ് കൊടുക്കുന്നതായിരിക്കും. ഇവയുടെ ഇന്ധനം ഒരു സ്വകാര്യ വാഹനത്തിലുപയോഗിക്കുവാന്‍ പറ്റാത്ത തരത്തിലുള്ള സാങ്കേതികവിദ്യ (അതായത് എന്തെങ്കിലും ഇന്ധനത്തില്‍ കലര്‍ത്തിയോ, ഇന്ധന ടാങ്കിന്റെയും നികുതി കുറഞ്ഞ ഇന്ധന ടാങ്കറിന്റെ നോസ്സിലിന്റെ വലിപ്പം‌ കൂട്ടിയുമോ ഒക്കെ) വികസിപ്പിച്ച് നടപ്പാക്കും.

ഈ (1), (2) & (3) എന്ത് കൊണ്ടെന്ന് ചോദിക്കും. ഒരു സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചിലവും ആളോഹരി ഇന്ധനവും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കുറവാണ്, ആയതിനാല്‍ ഇന്ധനോപയോഗവും, ഇന്ധനം‌ മൂലമുള്ള മലിനീകരണവും, സാധാരണ ജനങ്ങളുടെ കീശയും നന്നാക്കാം ഇവ മൂലം.

(4) ഇന്ത്യയുടെ പൊതു-വൈദ്യുത-ഗ്രിഡിന്‍ മേലുള്ള burden കുറയ്ക്കുന്നതിനായിട്ട്, localized ആയിട്ടുള്ള ചെറുകിട വൈദ്യുത നിലയങ്ങള്‍(micro power plants) നിര്‍മ്മിക്കും. ഗ്രിഡിനു് എത്തിപെടാന്‍ സാധ്യതയില്ലാത്തിടത്തൊക്കെ (or less feasible), decentralized-standalone-systems മുഖേന തദ്ദേശ്ശീയമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കൊണ്ട് വൈദ്യുതി നിര്‍മ്മിക്കും. സൗരോര്‍ജ്ജ-പവനോര്‍ജ്ജ പദ്ധതികള്‍ ഈ burden കുറയ്ക്കുവാന്‍ സഹായകരമാണ്.

(5) തദ്ദേശീയമായി നിര്‍മ്മിച്ചുപയോഗിക്കുവാന്‍ കഴിയുന്ന രീതിയിലുള്ള ജൈവ‌ഇന്ധന നിര്‍മ്മാണ-ഉപഭോഗ സംവിധാനങ്ങള്‍ വികസിപ്പിക്കുവാന്‍ തുക ചിലവഴിക്കും.

(6) ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന തോറിയം ഉപയോഗിക്കുന്ന റിയാക്ടറുകളുടെ വികസനം ത്വരിതപ്പെടുത്തുവാനായി കൂടുതല്‍ വിഭവങ്ങളെ (men, money and material) allocate (എന്താ ഇതിന്റെ മലയാളം) ചെയ്യും. ഇഞ്ചി പറയുന്നതനുസരിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് ശരിയാകുമെന്നാണ്. ഇവിടെ എന്റെ ഹോസ്റ്റലില്‍ ഉള്ള ഒരു സുഹൃത്തിന്റെ (പുള്ളി കല്‍പ്പാക്കത്ത് ജോലി ചെയ്യുകയാണ്) മൊഴിയനുസരിച്ച് ആദ്യ തോറിയം റിയാക്ടറില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുവാന്‍ ഒരു മുപ്പത് കൊല്ലം‌ എങ്കിലും എടുക്കുമെന്നാണ്.

ആണവ വൈദ്യുതി ക്ലീനാണോ?

ആണവനെ ഉണ്ടാക്കുവാനായിട്ട് തുടങ്ങുന്ന ഖനനത്തില്‍ തൊട്ട് അതവസാനം കൊണ്ട് പോയി കളയുമ്പോള്‍ വരെ പ്രശ്നമാണ്. ഇഞ്ചിയുടെ പോസ്റ്റില്‍ പറഞ്ഞ പോലെ

“പ്രധാനമായും ജംഷെഡ്പൂറിലെ ജഗുദാദയില്‍ നിന്നുമാണ് യുറേനിയം(യെല്ലോ കേക്ക്) ഖനനം ചെയ്തെടുക്കുന്നത്. പക്ഷെ ഈ ഖനികള്‍ പലതും ഖനിസുരക്ഷാ വീഴ്ചകള്‍ നിമിത്തം ചുറ്റും താമസിക്കുന്ന ജനങ്ങള്‍ക്ക് അസുഖങ്ങള്‍ വരുത്തിവെക്കുന്നു എന്ന ആരോപണങ്ങളും”, ഇതാരോപണമല്ല, ശരി തന്നെയാണ്. ഖനനം ചെയ്യുമ്പോഴും, enrich ചെയ്യുമ്പോഴും, കൈകാര്യം ചെയ്യുമ്പോഴുമെല്ലാം അപകടകാരിയാണ് ഈ യുറേനിയം. കല്‍പ്പാക്കത്തേക്കുള്ള ആണവ ഇന്ധനം നമ്മുടെ കേരളത്തില്‍ കൂടി അതീവ രഹസ്യമായിട്ടാണ് കൊണ്ട് പോയത്. ആണവ വൈദ്യുതി നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ആണവ മലിനീകരണം fission waste കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്. അവിടെ ഉപയോഗിക്കുന്ന അനുബന്ധ വസ്തുക്കളായ മോഡറേറ്ററുകള്‍, ഹീറ്റ് എക്സ്ചേഞ്ചറിലുപയോഗിക്കുന്ന ദ്രാവകങ്ങള്‍ എല്ലാം തന്നെ മലിനീകരിക്കപ്പെടുന്നു.

നമ്മുക്ക് കിട്ടുവാന്‍ പോകുന്ന സാങ്കേതിക വിദ്യ പഴഞ്ചനാണ്. അമേരിക്ക തന്നെ ഒരു ആണവ നിലയം സ്ഥാപിച്ചിട്ട് പന്ത്രണ്ട് വര്‍ഷത്തോളമായി. അമേരിക്കയ്ക്ക് വേണ്ടാത്ത ഗുണനിലവാരം കുറഞ്ഞ സാങ്കേതിക വിദ്യ എന്തിനാണ് ഇന്ത്യയുടെ മേല്‍ dump ചെയ്ത് ലാഭമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത്?

ആണവ അപകടങ്ങള്‍ ഒന്നും തന്നെ പുറത്ത് പോകുന്നില്ല. ഈ പറഞ്ഞ ഫ്രാന്‍സില്‍ തന്നെ ഈയടുത്ത കാലത്ത് ഒരു ആണവ അപകടം ഉണ്ടായി. ആരറിഞ്ഞു? ഈ ലോകത്തുണ്ടായ ആണവ അപകടങ്ങളെ പറ്റി ഇവിടെ നിന്നും വായിക്കാം. വേണമോ നമ്മുടെ വീടിന്റെ അടുത്തൊരു ആണവ നിലയം?

ആണവ വൈദ്യുതി ചിലവു് കുറഞ്ഞതാണോ?

മനഃപൂര്‍വ്വമാണോ അല്ലെങ്കില്‍ മനസ്സില്ലാക്കാഞ്ഞത് കൊണ്ടോ അല്ലെങ്കില്‍ വാദം ശരിയെന്ന് തെളിയിക്കുവാനുള്ള ധൃതി കൊണ്ടോ ഇഞ്ചി ഒരു കാര്യം അതി വിദഗ്ധമായി തെറ്റിച്ചു. ഇഞ്ചി ഇങ്ങനെ പറയുകയുണ്ടായി

“അതേ സമയം ആണവ പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള ചിലവുകള്‍ 50mn/Mwe രൂപയിലും, വൈദ്യുതി യൂണിറ്റ് ചിലവ് രൂപ 2.50/യൂണിറ്റ് ആയാണ് കണക്കുകൂട്ടപ്പെട്ടിരിക്കുന്നത്.”

ആണവപ്ലാന്റുകളുടെ capital cost എന്ന് പറയുന്നത് കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ആണവ പ്ലാന്റുകളുടെ operating cost കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരു നിലയത്തിന്റെ cost/unit നിര്‍ണ്ണയിക്കുമ്പോള്‍ de-commissioning costs കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്.  Life-extension എന്നത് ആണവപ്ലാന്റുകളില്‍ പ്രായോഗികമല്ല, മറ്റ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് നോക്കുമ്പോള്‍. ആയതിനാല്‍, ഒരി നിശ്ചിത കാലം കഴിയുമ്പോള്‍ ഇവ ഡീകമ്മീഷന്‍ ചെയ്യേണ്ടതായി വരുന്നു. ഈ ഡീ-കമ്മീഷനിങ്ങ് കോസ്റ്റ് ഉള്‍പടെ ആണവവൈദ്യുതിയുടെ ചിലവു് എന്ന് പറയുന്നത് ഏകദേശം Rs. 8-9/unit ആണ്. ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരന്‍ ഉപയോഗിക്കുവാന്‍ പറ്റിയ സാധനം!!!

മറ്റൊന്ന് പറയുവാനുള്ളത്, ആണവ‌ഇന്ധനത്തിന്റെ വില വര്‍ധന പെട്രോളിയം വിലവര്‍ദ്ധനയേക്കാള്‍ ഭീകരമത്രെ. അപ്പോള്‍ തീര്‍ച്ചയായും ചെലവു് കുറഞ്ഞ വൈദ്യുതി തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം…

ഇന്ത്യക്ക് ആണവക്കരാര്‍ തോന്നുമ്പോള്‍ കാറ്റില്‍ പറത്താമോ?

ലക്ഷക്കണക്കിനു് കോടി ഡോളര്‍ ചിലവഴിച്ച് കുറെ ആണവനിലയങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞ് കുറെ തൊഴിലുകളും നല്‍കി പിന്നെ ഈ ആണവക്കരാറില്‍ നിന്നും പിന്മാറുവാന്‍ തലയില്‍ ഓളം വെട്ടണം. ഈ കരാറില്‍ നിന്ന് ആരു് പിന്മാറിയാലും നഷ്ടം ഇന്ത്യക്ക് തന്നെയാണ്. ഇനി പിന്മാറാനായിട്ടാണ് കരാറില്‍ ഒപ്പ് വയ്ക്കുന്നത് എങ്കില്‍ പിന്നെ ഊര്‍ജ്ജ സുരക്ഷയെ പറ്റിയും മറ്റും എന്തിനു് വാചാല(ന്‍/ര്‍)യാകുന്നു. ഇതിനെക്കാള്‍ നല്ല എത്രെയോ options നമ്മുടെ മുന്നിലുള്ളപ്പോള്‍ എന്തിന് ഇതിന് വേണ്ടി ഇവിടെ ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു? അതിനുള്ള ഉത്തരം എന്നേക്കാള്‍ വിവരമുള്ളവര്‍ ഇവിടെ പറഞ്ഞു കഴിഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:-

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍

(2) ആണവ മറിമായങ്ങള്‍

(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം

(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല

(5) ആണവകരാറും അവസരവാദവും

(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?

(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍

(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം

(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു

(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍

(13) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം (A must read continuation for the reply in this post)

(14) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍

ഇതെല്ലാം വായിച്ച ശേഷം ചിന്തിക്കുക…. തീരുമാനിക്കുക…പ്രവര്‍ത്തിക്കുക!!!!! ഈ ഒരു അപകട-കരാര്‍ നമ്മുക്ക് വേണമോ? ഈ കരാറിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണ്?

പ്രതികരണങ്ങള്‍ക്ക് ചില മറുപടികള്‍:-

@N.J ജോജൂ

ലേഖനം വായിച്ചതിനും പ്രതികരിച്ചതിനും ആദ്യം തന്നെ നന്ദി പറഞ്ഞ് കൊള്ളട്ടെ. ആണവക്കരാറെന്നല്ല ആണവോര്‍ജ്ജമേ മനുഷ്യന്‍ ആപത്ത് എന്ന, ഇടത് പക്ഷത്തേക്കാള്‍ restrictive ആയ, ചിന്താഗതിക്കാരനാണ് ഞാന്‍. ഇടത്‌പക്ഷതത്വശാസ്ത്രങ്ങളിലൊക്കെ വിശ്വസിച്ച് തുടങ്ങും മുന്പേ ഈ ആണവക്കരാറിനു് എതിരായിരുന്നു ഞാന്‍. എന്റെ ആദ്യകാല പോസ്റ്റുകള്‍ വായിച്ചാല്‍ അത് മനസ്സിലാകും.

മറുപടി #1 (ref)

NPT-യില്‍ ഒപ്പ് വയ്ക്കാത്ത രാജ്യങ്ങളുമായി ആണവസഹകരണത്തിലേര്‍പ്പെടുവാന്‍ സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റിനധികാരമില്ല. “ചില പ്രത്യേകസാഹചര്യങ്ങളില്‍” (അതെന്തെന്ന് ഇത് വരെ വ്യക്തമല്ല) ഇന്ത്യക്ക് വേണ്ടി ഈ കര്‍ശന വ്യവസ്ഥയില്‍ നിന്ന് അയഞ്ഞ് കൊടുക്കുവാന്‍ അല്ലെങ്കില്‍ ആണവസഹകരണത്തിലേര്‍പ്പെടുവാനുള്ള നിയമ ഭേദഗതിയാണ് ഹൈഡ് ആക്ട്. അതായത് ഹൈഡ് ആക്ടില്ലെങ്കില്‍ 123 കരാറില്ല. ഹൈഡ് ആക്ടിലെ കാര്യങ്ങള്‍ ശരിയായി നടത്തിക്കുവാന്‍ അമേരിക്കന് ഭരണകൂടം ബാധ്യസ്ഥരാണ്. ഇന്ത്യ പാലിക്കുകയില്ല എന്ന് എവിടെയും പ്രത്യക്ഷത്തില്‍ ഉറപ്പ് കൊടുത്തിട്ടില്ലെങ്കിലും ആണവസഹകരണക്കരാറില്‍ ഒപ്പ് വയ്ക്കുന്നത് ഈ ഹൈഡ് ആക്ടിനെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണ്.

മറുപടി #2 (ref)

ആണവശക്തികളല്ലാത്ത ഒരു രാജ്യവും ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള അധികാരങ്ങള്‍ അടിയറ വെച്ച് ആണവനിര്‍വ്യാപനം ആ രാജ്യങ്ങളില്‍ മാത്രമൊതുക്കുക എന്ന, പ്രത്യക്ഷത്തില്‍ തന്നെ വൃത്തികെട്ടതായ വ്യവസ്ഥയുള്ള ഒരു കരാറാണ് NPT. 1975 മുതല്‍ തന്നെ ആണവായുധം കൈവശമുണ്ടെങ്കിലും ഇന്ത്യയെ ഒരു ആണവശക്തിയായി (nuclear capable country) ഇത് വരെ അംഗീകരിച്ചിട്ടില്ല. അതേ സമയം നാറ്റോ രാജ്യങ്ങള്‍ക്ക് ആണവായുധം കൈമാറാനും സൂക്ഷിക്കുവാനുമൊക്കെ അമേരിക്കയ്ക്ക് ഒരു പ്രശ്നവുമില്ല. ഇതില്‍ നിന്നും ആണവായുധ നിര്‍വ്യാപനമല്ല അമേരിക്കയുടെ ലക്ഷ്യം എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

മറുപടി #3 (ref)

വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കും എല്ലിന്‍ കഷ്ണങ്ങളും, മീന്‍ മുള്ളുമൊക്കെ കൊടുത്തിട്ട് നാളെ ഞാന്‍ വരുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ കാണരുത്, അവിടെ അങ്ങനെയൊക്കെ വേണം എന്ന് പറഞ്ഞ് അധികാരമുറപ്പിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേരാണ് നിയോ-കൊളോണിയലിസം. ആണവക്കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് തുള്ളേണ്ടതായി വരും. ലോക സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച നെല്‍സണ്‍ മണ്ടേല അമേരിക്കന്‍ തീവ്രവാദി പട്ടികയില്‍ പെട്ടിരുന്നു, വര്‍ണ്ണവിവേചനത്തിനെതിരെ പ്രതികരിച്ച ആന്റി-അപാര്‍ത്തീഡ് എന്ന സംഘടനയും ഈ തീവ്രവാദിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു, WMD ഉണ്ടെന്നാരോപിച്ച് ഒരു ഭരണാധികാരിയെ വധിക്കുകയും അവിടുത്തെ ജനജീവിതം താറുമാറാക്കുകയും ചെയ്ത ഒരു രാജ്യവുമായിട്ട് ഒരിടപാട് വേണമോ? കാശ് തരാമെന്ന് പറഞ്ഞാല്‍ വേശ്യയുടെ കൂടെയും പോകുമോ?

മറുപടി #4 (ref1 and ref2)

അമേരിക്കയുടെ നയം പ്രത്യക്ഷത്തില്‍ ആണവനിര്‍വ്യാപനം ആയിരിക്കാം. ആണെങ്കില്‍ തന്നെ സ്വന്തം കയ്യിലുള്ള ആണവായുധങ്ങളെല്ലാം നശിപ്പിച്ചാണ് അമേരിക്ക മാതൃക കാട്ടേണ്ടിയിരുന്നത്. സ്വന്തം കയ്യിലുള്ള ആണവായുധങ്ങളില്‍ നാമമാത്രമായ കുറവു് വരുത്തുകയും, സഖ്യ‌കക്ഷികള്‍ക്ക് അവ കൈമാറുകയും ചെയ്യുന്നതിന് അമേരിക്ക ഒരു മടിയും കാണിക്കുന്നില്ല. ഇതോ ആണവനിര്‍വ്യാപനം?

മറുപടി #5 (ref)

ആണവോര്‍ജ്ജമില്ലാതെയും നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്ന് എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ പ്രകൃതിയെ വന്‍കിട ജലവൈദ്യുത പദ്ധതികളെ പോലെ ബാധിക്കുന്നില്ല എന്ന കാര്യം സൂചിപ്പിച്ച് കൊള്ളട്ടെ. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ തന്നെ വന്ന് തുടങ്ങിയിട്ടുണ്ട്. മൈക്രോ പവര്‍ പ്രോജെക്ട് എന്ന് പറയുന്നതാണ് കൂടുതല്‍ general ആയ വാക്ക് – ചെറുകിട ഊര്‍ജ്ജ പദ്ധതികള്‍. ഇവ ജലവൈദ്യുതി തന്നെ ആകണമെന്നില്ല. മുന്‍സിപ്പല്‍-ജൈവാവശിഷ്ടങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുക, പവനോര്‍ജ്ജം, സൗരോര്‍ജ്ജം ഇവയൊക്കെ മൈക്രോ പവര്‍ പ്രോജക്ടുകളിലൂടെ ഫലവത്താക്കാവുന്ന സാങ്കേതികവിദ്യകളാണ്. Energy security, Energy sustainability, low-cost-energy തുടങ്ങിയവയൊക്കെ വെച്ച് നോക്കുമ്പോള്‍ ഏത് ആണവനേക്കാളും മികച്ച് നിക്കുന്നവയാണ് ഇതൊക്കെ.

പരിസ്ഥിതിയെ മറന്ന് കൊണ്ട് ഒരു കാര്യവും ചെയ്യരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായവും. ഒരു വന്‍കിട ഡാം, അതിന്റെ കാലാവധി കഴിഞ്ഞാല്‍ മറ്റൊരിടത്ത് നിര്‍മ്മിച്ച് പഴയതിന്റെ കുറവു് നികത്തുവാന്‍ സാധിക്കും, എന്നാല്‍ പഴയ ഡാം വരുത്തി വെച്ച ജൈവ-നശീകരണത്തെ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ ഒട്ടും തന്നെ സാധിക്കുന്നില്ല. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനുമില്ല. ഈ ആണവനിലയം ഡീ-കമ്മീഷന്‍ ചെയ്ത സ്ഥലത്ത് പിന്നെ ആരെങ്കിലും വരുമോ?

മറുപടി #6 (ref)

ഇന്ത്യയുടെ 3 stage nuclear programme-ന്റെ ആദ്യ ഘട്ടത്തില്‍ സ്വാഭാവിക U-235 ഉപയോഗിച്ചുള്ള pressurized heavy water reactor-ലൂടെ പ്ലൂട്ടോണിയം നിര്‍മ്മിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഈ പ്ലൂട്ടോണിയം fast breeder reactor-ല്‍ ഉപയോഗിച്ച് തോറിയത്തില്‍ നിന്നും U-233 നിര്‍മ്മിക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഈ U-233 വൈദ്യുത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

IAEA-യുടെ സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ച് നമ്മുടെ പ്ലൂട്ടോണിയം നിര്‍മ്മാണ തോത്  വര്‍ഷത്തില്‍ നൂറ് ഗ്രാമായി പരിമിതപ്പെടുത്തണം. സൂക്ഷിക്കുവാന്‍ പറ്റുന്ന കൂടിയ അളവ് എന്ന് പറയുന്ന ഒരു കിലോഗ്രാമും. ഇങ്ങനെ പോയാല്‍ നമ്മുടെ തോറിയം വൈദ്യുതി…. ഗോവിന്ദാ …. ഗോവിന്ദാ!!!

പിന്നെ ഒരു തരത്തിലുമുള്ള ആണവോര്‍ജ്ജത്തെയും ഞാന്‍ അനുകൂലിക്കുന്നില്ല (പോസ്റ്റില്‍ ഒരു ഒഴുക്കില്‍ അങ്ങ് എഴുതിപ്പോയതാണ്). നമ്മുക്ക് വേണ്ടത് renewable sources-നെ ആശ്രയിച്ച് കൊണ്ടുള്ള ഒരു ഊര്‍ജ്ജ സംസ്കാരമാണ്. ആണവോര്‍ജ്ജത്തെ renewable source ആയി അംഗീകരിക്കാന്‍ എനിക്ക് പറ്റില്ല, ഞാന്‍ അങ്ങനെയല്ല അതിനെ പറ്റി പഠിച്ചതും.

ഈ ലേഖനം Creative Commons Attribution-ShareAlike 2.5 അനുമതി പത്ര പ്രകാരം വിതരണം ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://creativecommons.org/licenses/by-sa/2.5/in/.

Possibly Related Posts:

കൊലച്ചോറ് [11:55 AM]

Stinking Issues with Trivandrum Bloggers List

ചെറ്റ വിവാദം – എന്റെ പക്ഷം

ഫോണ്‍ കോള്‍

ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്