ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നില്‍ സംസ്ഥാനത്തെ ഭരണകക്ഷിയിലെ ഉള്‍പ്പോരാണെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കൊടിയേരിക്കുമെതിരെ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിന്റെ പകതീര്‍ക്കലാണത്രെ ഭൂചലനത്തില്‍ കലാശിച്ചത്. എസ്.എന്‍.സി-ലാവലിന്‍ കേസിലേയും, മുത്തൂറ്റ് പോള്‍ വധക്കേസിലേയും ജനശ്രദ്ധ തിരിച്ചു വിടാന്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഭൂകമ്പ സിന്റിക്കേറ്റ് പ്രവര്‍ത്തനം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിലേക്ക് വേണ്ടുന്ന ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതാണത്രെ. പൊലീസിന്റെയും കസ്റ്റംസിന്റെയും കണ്ണ് വെട്ടിച്ച് കൊല്ലം നീണ്ടകരയില്‍ നിന്നും പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ കൂടിയാണ് കരയിലെത്തിച്ചത്. കൊല്ലത്തെ ഒരു പ്രമുഖ വ്യവസായി ഇതിന് ഒത്താശ നല്‍കി എന്ന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു.
പ്രതികരണം പ്രശ്നം പഠിച്ച ശേഷം
എന്നാല്‍ ഈ ആരോപണത്തിനെതിരെ പ്രതികരിക്കുന്നില്ലാ എന്നാണ് ആഭ്യന്തര മന്ത്രി ശ്രീ. കൊടിയേരി ബാലകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണവിധേയനായ പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചിട്ട് കിട്ടിയിരുന്നില്ല. അദ്ദേഹം അവധിക്കാലം ആഘോഷിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയതായിരിക്കാമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്.
നാളെ ഹര്‍ത്താല്‍
ഇതിനിടെ ഭൂകമ്പ സിന്റിക്കേറ്റിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലറിയിച്ചു. ഭൂകമ്പത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. പാല്‍, പത്രം (ദേശാഭിമാനി ഒഴികെ), എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചൈനാ ഉല്പന്നമായത് കൊണ്ട് ഭൂകമ്പത്തിന്റെ ശക്തി കുറഞ്ഞു
ചൈനയില്‍ നിര്‍മ്മിച്ച ഉപകരണങ്ങളയതിനാലാണ് ഭൂകമ്പത്തിന്റെ ശക്തി റിക്ടര്‍ സ്കെയിലില്‍ 3.4-ല്‍ ഒതുങ്ങിയതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് ചൈനയില്‍ തൊഴിലാളികളെ ചൂഷണം ചെയ്തുണ്ടാക്കിയ ഗുണനിലവാരം കുറഞ്ഞ ഉപകരണമല്ലായിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കൂടുമായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭൂകമ്പത്തിന് കാരണമായ ഉപകരണങ്ങള്‍ കണ്ടെടുക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല എന്നും, തിരച്ചില്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
- സ്വന്തം ലേഖകന്‍
(ഞാനും ഒരിക്കല്‍ ഏതെങ്കിലും പത്രത്തില്‍ ചേര്‍ന്ന് നെറികെട്ട കാശുണ്ടാക്കും)
Possibly Related Posts:
- Mass Creative Commons Deed Violations by Indian Media
- ഫോണ്‍ കോള്‍
- 3nxyw24bpf
- എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള് പോയി…
- They inked my middle-finger!



ഉപകരണങ്ങള്‍ ചൈനീസ് നിര്‍മ്മിതമെങ്കിലും ഇറക്കുമതി കരാറ് ലാവലിന്‍ കമ്പനിക്കായിരുന്നുവെന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോട്ട് ചെയ്തു. ബര്‍മിംഗ്ഹാമില്‍ നിന്നും പിണറായിയുടെ മകന്‍ വിവേക്, ക്യാനഡയില്‍ നിന്നും സുര്‍ജിത് സിംഗിന്റെ മകന്‍, തിരുവനന്തപുരത്തു നിന്ന് ബിനീഷ് കോടിയേരി എന്നിവര്‍ ദിലീപ് രാഹുലനുമായിച്ചേര്‍ന്ന് മഠത്തില്‍ രഘുവിന്റെ ദുബായിലെ ഹോട്ടലില്‍ വച്ചാണ് ഇതിന്റെ കരാറുറപ്പിച്ചതെന്നു ആ ചര്‍ച്ച നടന്ന് മേശയുടെ തൊട്ടപ്പുറത്ത് ഇഡ്ഡലി കഴിച്ചുകൊണ്ടിരുന്ന മനോരമ ലേഖിക പറയുന്നു. (ഈ വാര്‍ത്ത ശക്തിധരന്റെ ആപ്പീസില്‍ അടിച്ചിറക്കി മംഗളം വീരഭൂമി വഴി ക്രൈം നന്ദകുമാര്‍ വിതരണം ചെയ്തതല്ല എന്ന് ഇന്ത്യാവിഷനില്‍ സന്ധ്യക്ക് കൊണപ്പിക്കാന്‍ വന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പ്രസ്താവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളുണ്ട്.)
നാസ എന്തെങ്കിലും പറഞ്ഞോ?
ഭൂമി കുലുങ്ങും, ഇതുകൊണ്ടൊന്നും നമ്മള്‍ കുലുങ്ങില്ല, വേണ്ടി വന്നാല്‍ ഇമ്മാതിരി ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാനും നമ്മള്‍ മടിക്കില്ല. നമ്മളാരാ!!!
എന്‍റെ പൊന്നോ!! ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി! =)) =))
എവിടെയോ കേട്ട് നല്ല പരിചയമുള്ള വാര്‍ത്ത. ചേട്ടന്‍ ഇത് എവിടെയങ്കിലും പ്രസിഢീകരിച്ചായിരുന്നൊ?
ഹീഹീ..ഇതെനിക്കിഷ്ടായി….. മനോരമക്കാർ കണ്ടാല്‍ കൊത്തിക്കൊണ്ടുപോകും..ഭാവിയുണ്ട്
in real life, communistkalku ethra sense of humour undarunekil ennu agrahichu povunnu!!
oru party channel aaya kairali , swathantra madhyamadharmathe patti prasagikunnathanu this week-le ettavum valiya thamasha! ethinu second place kittum!
സഖാവിനെ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ..? 2 മാസം ആയി സഖാവിന്റെ ഒരു പോസ്റ്റിനായി കാത്തുകെട്ടി കിടക്കുന്നു..