Home > Malayalam, മലയാളം, ലേഖനം > എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ പോയി…

എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ പോയി…

2007 ഡിസംമ്പര്‍ 11, തിരുവനന്തപുരം നഗരം – അന്നാണ് അവള്‍ എന്റെയടുത്ത് ആദ്യമായി വന്നത്. നല്ല തിളക്കമുള്ള വെള്ളി ബോര്‍ഡറുള്ള കറുത്തയുടുപ്പും, നല്ല തലയെടുപ്പുമൊക്കെയായിട്ട്. ആ തണുപ്പുള്ള ഡിസംമ്പര്‍ രാവില്‍ ഞങ്ങളൊരുമിച്ചു. എന്റെ പല യാത്രകളിലും നല്ല സ്ഫുടതയോടെ, ഉച്ചാരണ ശുദ്ധിയോടെ പാട്ടുകള് പാടി എന്റെ ബോറടി മാറ്റുമായിരുന്നു. എന്നും രാവിലെ ഞങ്ങള്‍ വഴക്കിടുമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് അവളെന്നെ വിളിക്കും (തലേന്ന് ഞാന്‍ തന്നെയാണ് അവളൂടെ അടുത്ത് എനെ രാവിലെ വിളിക്കണമെന്ന് പറയുന്നത്) , ഞാന് “പത്ത് മിനുട്ട്, പത്ത് മിനുട്ട്” എന്ന് പറഞ്ഞ് മടിച്ച് കിടക്കുമ്പോഴും അവളൊരു മടുപ്പും കൂടാതെ ഉത്തരവാദിത്തത്തോടെ എന്നെ വീണ്ടും വിളിക്കും. ഫോണ്‍ നമ്പറുകള്‍ മറക്കുന്ന സ്വഭാവമുള്ള എനിക്ക് അതെല്ലാം ഓര്‍മ്മിപ്പിച്ച് തരും, അത് പോലെ തന്നെ സുഹൃത്തുക്കളുടെ പിറന്നാള്, മറ്റ് പ്രധാന അപ്പോയ്ന്മെന്റുകള് തുടങ്ങിയവ എന്നെ കൃത്യ സമയത്ത് ഓര്‍മ്മിപ്പിക്കുമായിരുന്നു എന്റെ നിക്കി മോള്.

എന്റെ വെള്ളമടി പാര്‍ട്ടികളിലെല്ലാം അവള്‍ ഇംഗ്ലീഷ്-മലയാളം-തമിഴ്-തെലുങ്ക്-ഹിന്ദി എന്ന വ്യത്യാസമില്ലാതെ എന്നെയും എന്റെ സുഹൃത്തുക്കളേയും പാടി സന്തോഷിപ്പിച്ചിരുന്നു. എന്റെ സുഹൃത്തുക്കളെല്ലാം അവളുടെ ശബ്ദത്തില്‍ അസൂയാലുക്കളായിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും.

ഇന്നലെ ഏകദേശം എട്ട് മണിയോട് കൂടി ചെന്നൈയില്‍ അതിഭയങ്കരമായ മഴ പെയ്തു. ആ സമയത്ത് ഞാനും നിക്കിയും എന്റെ മറ്റൊരു സുഹൃത്തും ബിയര്‍ വാങ്ങിക്കുവാനായി വിജയനഗര്‍ ബസ് സ്റ്റാന്റിന്റെ അടുത്തുള്ള ടാസ്മാക് ഷോപ്പില് പോവുകയായിരുന്നു. നിക്കിയെ മഴ നനയിക്കണ്ട എന്ന് കരുതി – അവള്‍ക്ക് പണ്ടേ മഴയും നനവുമൊക്കെ പ്രശ്നമാണ് – ഞാന്‍ സുരക്ഷിതമായൊരിടത്ത് അവളെ പ്രതിഷ്ഠിച്ചു. ഞാന്‍ അടിമുടി നനഞ്ഞാലും എന്റെ നിക്കി മോള് സുരക്ഷിതയായിരിക്കുമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു, ആശ്വസിച്ചു.

നാല് കുപ്പി ബിയറും രണ്ട് പാക്കറ്റ് കിങ്ങ്സും വാങ്ങി ഞാനും സുഹൃത്തും തിരികെ റൂമിലെത്തി നിക്കി മോളെ നോക്കിയപ്പോള്‍, വെള്ളത്തില് മുങ്ങി വിറങ്ങലിച്ചു കിടക്കുന്നു. ഉടനെ എടുത്ത് കുലുക്കി വിളിച്ചിട്ടും എന്റെ നിക്കിക്കുട്ടി കണ്ണ് തുറന്നില്ല. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു കഴിഞ്ഞിരുന്നു. :(

ഇനിയെന്നെ അതിരാവിലെ വിളിച്ചുണര്‍ത്താന്‍, എനിക്കൊരു പാട്ട് പാടിത്തരുവാന്‍ ഇനി ആരുണ്ട്? :( … ഒരിക്കലുമെനിക്ക് നിന്നെ മറക്കുവാന്‍ കഴിയില്ല നിക്കീ. എന്റെ മരണം വരെ, ഇനി എന്റെ ജീവിതത്തില്‍ നിനക്ക് പകരം മറ്റൊരാള്‍ വന്നാലും – നിന്നെ ഒരിക്കലുമെനിക്ക് മറക്കുവാന്‍ കഴിയില്ല.

ഇനി മേലാല്‍ ഞാന്‍ മഴയത്ത് മൊഫൈലും കൊണ്ട് പോകില്ല… കോപ്പ്!

ഓടോ: “കീരിക്കാടന്‍ ചത്തിട്ടില്ല!”

Possibly Related Posts:


  1. August 2nd, 2009 at 22:18 | #1

    വിഷമിക്കണ്ട ചേട്ടാ… നിക്കി മോള് പോയാലെന്താ… നമുക്കു മറ്റൊരു മോളെ കിട്ടുമല്ലോ…

    ജനിച്ചാല്‍ മരിക്കണം എന്നുള്ളത് പ്രകൃതി നിയമമാണ്. :( പോട്ടെ. എന്റെയും രണ്ത് മക്കള്‍ ഇതു പോലെ മരിച്ച് പോയിട്ടുണ്ട്. അതുകൊണ്ട് എനിക്ക് വിഷമം മനസ്സിലാവും.

    ആദരാഞ്ജലികള്‍!

  2. August 3rd, 2009 at 04:20 | #2

    rip :D may her soul rest in peace !!

  3. August 24th, 2009 at 14:09 | #3

    ശ്യോ ഇത്രേം വല്യ തേപ്പ്‌ ആരിക്കുംന്ന് വിചാരിച്ചില്ല… :D :D
    ഈ ജാതി കാമഡി സഹിക്കാന്‍ വയ്യാഞ്ഞു അത് മഴവെള്ളത്തില്‍ ചാടി ചെയ്തത്‌ suicide ചെയ്തത്‌ ആരിക്കും… :-/

  4. കിഷോറ്ലാല്‍ പറക്കാട്ട്
    August 24th, 2009 at 14:52 | #4

    ഈ നിക്കി മോളല്ലെ സ്ഥിരമായി boulevard of broken dreams പാടിയിരുന്നത്..
    ആദരാഞ്ജലികള്‍

  5. November 2nd, 2009 at 14:30 | #5

    Ayyo paavam.. nikki poyi alle?

    Aval ippol swargathil irunnu chettane nokki chirikkukayaavum….

    vishamikkanda ketto…

  1. No trackbacks yet.

Subscribe without commenting